കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരെ

Newsroom

Picsart 23 08 17 20 24 26 814
Download the Fanport app now!
Appstore Badge
Google Play Badge 1

ഡ്യൂറണ്ട് കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു‌. ഇന്ന് നടക്കുന്ന മത്സരത്തിൽ വൈരികളായ ബെംഗളൂരു എഫ് സിയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി എത്തുന്നത്. ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം നിർബന്ധമാണ്. ഇപ്പോൾ ഒരു പോയിന്റും ഇല്ലാതെ ഗ്രൂപ്പിൽ അവസാന സ്ഥാനാത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് 23 08 17 20 24 05 914

ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സി എയർ ഫോഴ്സിനോട് സമനില വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ബ്ലാസ്റ്റേഴ്സ് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് എത്താം. എന്നാൽ ബെംഗളൂരു എഫ് സിയെ തോൽപ്പിക്കുക അത്ര എളുപ്പമാകില്ല. ബെംഗളൂരുവും ഇന്ന് വിജയത്തിനായി തന്നെയാകും പൊരുതുക.

ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന മത്സരം സോണി ലൈവിൽ സോണി സ്പോർട്സ് ചാനലിലും തത്സമയം കാണാം.