കെ പി എല്ലിൽ ഫൈവ് സ്റ്റാർ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്

Picsart 22 11 25 18 08 11 510

കേരള പ്രീമിയർ ലീഗിലെ പുതിയ സീസൺ കേരള ബ്ലാസ്റ്റേഴ്സ് വിജയവുമായി തന്നെ തുടങ്ങി. ഇന്ന് മുൻ ചാമ്പ്യന്മാരായ കെ എസ് ഇബിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ഇരട്ട ഗോളുമായി റോഷൻ ജിജി ആണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയത്. ആദ്യ പകുതിയിൽ ആയിരുന്നു റോഷന്റെ രണ്ടു ഗോളുകളും വന്നത്. രണ്ടാം പകുതിയിൽ അജ്സൽ, ബാസിത്, നിഹാൽ എന്നിവരും കേരള ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തു.

Img 20221125 Wa0156

കെ എസ് ഇ ബിക്ക് വേണ്ടി ഗിഫ്റ്റി ആണ് ഒരു ഗോൾ നേടിയത്. മറ്റൊന്നു സെൽഫ് ഗോളായിരുന്നു.