എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന റിലയൻസ് ഡെവലപ്മെന്റ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 5-1ന് എഫ്സി അരീക്കോടിനെ പരാജയപ്പെടുത്തി. 24-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബിജോയ് ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സിന് ഗോളടി തുടങ്ങി. 54-ാം മിനിറ്റിൽ ഷഹീഫിന്റെയും 58-ാം മിനിറ്റിൽ ശ്രീക്കുട്ടന്റെയും 48-ാം മിനിറ്റിലും 65-ാം മിനിറ്റിൽ അജ്സലിന്റെയും ഗോളുകൾ വന്നതോടെ 5-0ന്റെ ലീഡിൽ കേരള ബ്ലാസ്റ്റേഴ്സ് എത്തി.
69-ാം മിനിറ്റിൽ ഹർഷൽ റഹ്മാന്റെ സ്ട്രൈക്കിലൂടെ എഫ്സി അരീക്കോട് ഒരു ഗോൾ മടക്കി എങ്കിലും അത് ഒരു ആശ്വാസ ഗോളായി മാത്രം മാറി. നടത്തിയിരിക്കുകയാണ്.