കാസർഗോഡിനെയും തോൽപ്പിച്ച് കണ്ണൂർ ക്വാർട്ടർ ഫൈനലിൽ

Img 20211001 Wa0073

സംസ്ഥാന സീനിയർ ഫുട്ബോളിൽ കണ്ണൂർ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് എറണാകുളം മാഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ കാസർഗോഡിനെ തോൽപ്പിച്ചാണ് കണ്ണൂർ മുന്നോട്ട് പോയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു കണ്ണൂരിന്റെ വിജയം. 23ആം മിനുട്ടിൽ വിഷ്ണു കണ്ണൂരിന് ലീഡ് നൽകി. പിന്നാലെ 31ആം മിനുട്ടിൽ സഫാദ് ലീഡ് ഇരട്ടിയാക്കി. 38ആം മിനുട്ടിൽ സുധനിലൂടെ കാസർഗോഡ് ഒരു ഗോൾ മടക്കി എങ്കിലും രണ്ടാം പകുതിയിൽ കളി കണ്ണൂർ സ്വന്തമാക്കി. 65ആം മിനുട്ടിൽ സഫാദും 69ആം മിനുട്ടിൽ ജ്യോതിഷും ഗോൾ നേടിയതോടെ കണ്ണൂർ 4-1ന്റെ ജയം ഉറപ്പിച്ചു.

ഇന്നലെ കണ്ണൂർ ആദ്യ മത്സരത്തിൽ കൊല്ലത്തെ തോൽപ്പിച്ചിരുന്നു‌. തിരുവനന്തപുരവും തൃശ്ശൂരും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും കണ്ണൂർ ക്വാർട്ടറിൽ നേരിടുക.

Previous articleതുടർച്ചയായി 203 മത്സരങ്ങൾ, ലാലിഗയിൽ ചരിത്രം കുറിച്ച് ഇനാകി വില്യംസ്
Next articleഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഇന്ന് കളത്തിൽ