മുൻ വിവാ കേരള താരം കുലോതുംഗൻ വാഹനാപകടത്തിൽ മരണപ്പെട്ടു

- Advertisement -

മുൻ വിവാ കേരള താരമായിരുന്ന മധ്യനിരക്കാരൻ കാലിയ കുലോതുംഗൻ ബൈക്ക് അപടകടത്തിൽ മരണപ്പെട്ടു. 40 വയസ്സായിരുന്നു. മോഹൻ ബഗാൻ ഈസ്റ്റ് ബംഗാൾ തുടങ്ങി ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയാണ്. 2010 മുതൽ 2012 വരെ കേരളത്തിന്റെ ഐലീഗ് ക്ലബായ വിവാ കേരള മിഡ്ഫീൽഡിന്റെ ഭാഗമായിരുന്നു.

2002നും 2010നും ഇടക്കാണ് കൊൽക്കത്തയിലെ വമ്പന്മാർക്ക് കുലോതുംഗൻ കളിച്ചിരുന്നത്. ആദ്യം മൂന്ന് വർഷത്തോളം ഈസ്റ്റ് ബംഗാളിനായും പിന്നീട് രണ്ട് സീസണുകളിൽ മൊഹമ്മദൻ സ്പോർടിംഗിനായും കളിച്ചു. ഒരു സീസണിൽ മോഹൻ ബഗാനിലും കളിച്ചു. ഭവാനിപൂർ എഫ് സി ആയിരുന്നു കുലോതുംഗന്റെ അവസാന ക്ലബ്. സെക്കൻഡ് ഡിവിഷനിൽ ഭവാനിക്കായി കളിച്ച ശേഷം താരം വിരമിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement