കലന്തൻ ഹാജി ആന്റ് നാസർ മെമ്മോറിയൽ ഇലവൻസ് ഫുട്ബോൾ ന്യൂ സോക്കർ ക്ലബ്ബ് ഫറോക്കും ജി.എച്ച്.എസ്. എസ് കുഴിമണ്ണയും ജേതാക്കൾ

- Advertisement -

മലപ്പുറം: അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും മിഷൻ സോക്കർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകളായ കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റും പൂക്കോടൻ നാസർ മെമ്മോറിയൽ ഇന്റർ അക്കദമീസ് ആന്റ് ഇന്റർ സ്കൂൾസും യഥാക്രമം ന്യൂ സോക്കർ ക്ലബ്ബ് ഫറോക്കും ജി.എച്ച്.എസ്.എസ് കുഴിമണ്ണയും ചാമ്പ്യൻമാരായി. ഫൈനൽ മത്സരങ്ങളിൽ ന്യൂ സോക്കർ ഫറോക്ക് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2 – 1) എം.ഐ.സി. കോളജിനെയും, ജി.എച്ച്.എസ്.എസ് കുഴിമണ്ണ ടൈബ്രേക്കറിൽ (5 – 3) ജി.വി.എച്ച്.എസ്.എസ് അരിമ്പ്രയെയും പരാജയപ്പെടുത്തിയാണ് കിരീടങ്ങൾ ചൂടിയത്.

ഫൈനൽ മത്സരങ്ങളിൽ മുഖ്യാതിഥിയായിരുന്ന അണ്ടർ-16 ഇന്ത്യൻ താരം ഷാബാസ് അഹമ്മദ് കളിയ്ക്കാരുമായി പരിചയപ്പെട്ടു. മുൻ കേരളാ സന്തോഷ് ട്രോഫി കേരളാ ടീം ക്യാപ്റ്റൻ പി. ഉസ്മാൻ സമ്മാനദാനം നിർവ്വഹിച്ച സമാപന ചടങ്ങിന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കുഞ്ഞാലൻ കുട്ടി അധ്യക്ഷത വഹിച്ചു, ബ്രീസ് ഹോൾഡിംഗ്സ് ആന്റ് ബ്രീസ് സോക്കർ സ്റ്റേഷൻ എം.ഡി പുളിക്കൽ റഷീദലി, ജി.വി.എച്ച്.എസ്.സ്കൂൾ പ്രധാനാധ്യാപിക എം.വിലാസിനി, എൻ.കെ മൊയ്തീൻ എന്നിവരും സംബന്ധിച്ചു.

GHSS Kuzhimanna
GVHSS Arimbra
MIC College Valluvambram
Advertisement