കലന്തൻ ഹാജി ആന്റ് നാസർ മെമ്മോറിയൽ ഇരട്ട ഫുട്ബോൾ ടൂർണ്ണമെന്റിന് സെമിഫൈനൽ ലൈനപ്പ് റെഡി

മലപ്പുറം: അരിമ്പ്ര സോക്കർ ലവേഴ്സ് ഫോറത്തിന്റെയും മിഷൻ സോക്കർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച്ചയായി നടന്നു വരുന്ന ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകളായ കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റ് ടൂർണ്ണമെന്റിനും പൂക്കോടൻ നാസർ മെമ്മോറിയൽ ഇന്റർ അക്കദമീസ് ആന്റ് ഇന്റർ സ്കൂൾസ് ടൂർണ്ണമെന്റിനും ഇന്ന് നടന്ന ക്വാർട്ടർ മത്സരങ്ങളോടെ സെമി ഫൈനൽ ലൈനപ്പ് പൂർത്തിയായി.

ഇന്ന് കാലത്ത് നടന്ന ഇന്റർ അക്കാദമി ആന്റ് സ്കൂൾസ് ക്വാർട്ടറിൽ ജി.എച്ച്.എസ്.കുഴിമണ്ണ ടൈബ്രേക്കറിൽ (6 – 5) ന്യൂ സോക്കർ അക്കാദമി മലപ്പുറത്തെയും, വൈകിട്ട് നടന്ന കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റ് ക്വാർട്ടറിൽ എൻ.വൈ.സി അരിമ്പ്രയെ ടൈബ്രേക്കറിൽ (6 – 5) മറികടന്ന് ന്യൂ സോക്കർ ക്ലബ്ബ് ഫറോക്കും സെമി ഫൈനലിൽ പ്രവേശിച്ചു.

നാളെ (09-11-2018)രാവിലെ ഇന്റർ അക്കാദമി ആന്റ് ഇന്റർ സ്കൂൾസിന്റെ ആദ്യ സെമിഫൈനലിൽ ജി.എച്ച്.എസ്.എസ് വാഴക്കാടും ജി.എച്ച്.എസ്.എസ് കുഴിമണ്ണയും തമ്മിലും വൈകിട്ട് ലൂക്കാ സോക്കർ അക്കാദമിയും ജി.വി.എച്ച്.എസ്.എസ് അരിമ്പ്രയും തമ്മിലും മത്സരിയ്ക്കും ഇന്റർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റ് ടൂർണ്ണമെന്റ് സെമിഫൈനലുകളിൽ മറ്റന്നാൾ(10-11-2018) വൈകിട്ട് മൂന്ന് മണിയ്ക്ക് എം.ഐ.സി കോളജ് അത്താണിയ്ക്കൽ എഫ്.സി.കൽപ്പകഞ്ചേരിയുമായും നലരയ്ക്ക് കരുവൻ തിരുത്തി ബാങ്ക് ഇലവനും ന്യൂ സോക്കർ ക്ലബ്ബ് ഫറോക്കുമായും മത്സരിയ്ക്കും.

ഇരു ടൂർണ്ണമെന്റുകളുടെയും ഫൈനൽ മത്സരങ്ങൾ 11-11-2018 ഞായറാഴ്ച്ച വൈകിട്ട് യഥാക്രമം മൂന്നു മണിയ്ക്കും നാലര മണിയ്ക്കും ആരംഭിയ്ക്കും.