ജൂനിയർ ലീഗിൽ കൊൽഹാപൂരിന് ജയം

- Advertisement -

ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ കൊൽഹാപൂർ എഫ് സി വീണ്ടും വിജയ വഴിയിൽ. ഇന്ന് നടന്ന മത്സരത്തിൽ ഡോൺ ബോസ്കോയെ ആണ് കൊൽഹാപൂർ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു കൊൽഹാപൂരിന്റെ ജയം. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടിരുന്നു കൊൽഹാപൂരിന് ഈ വിജയം ആശ്വാസമാകും. മൂന്ന് മത്സരങ്ങളിൽ നിന്ന് കൊൽഹാപൂരിന് ഇതോടെ 6 പോയന്റായി. അവസാന മത്സരം വിജയിച്ചാലും കൊൽഹാപൂരിന് പ്ലേ ഓഫ് പ്രതീക്ഷ കുറവാണ്. 9 പോയന്റുനായി കേരള ബ്ലാസ്റ്റേഴ്സ് ആണ് ഗ്രൂപ്പിൽ ഇപ്പോൾ ഒന്നാമത്.

Advertisement