ജൂനിയർ ലീഗ്, പത്തു ഗോൾ അടിച്ച് ഗോകുലത്തിന്റെ തുടക്കം

- Advertisement -

ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിലെ മത്സരങ്ങൾ ആരംഭിച്ചും ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി വൻ വിജയവുമായി തുടങ്ങി. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഗുരുവായൂർ സ്പോർട്സ് അക്കാദമിയെ ആണ് ഗോകുലം കേരള എഫ് സി തോൽപ്പിച്ചത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ 10 ഗോളുകളാണ് ഗോകുലം അടിച്ചത്. ഒന്നിനെതിരെ പത്തു ഗോളിന്റെ വിജയം ഗോകുലം കേരള എഫ് സി സ്വന്തമാക്കുകയും ചെയ്തു.

ഗോകുലത്തിനു വേണ്ടി ഹാവോകിപ് 4 ഗോളുകലൂം ഇനാസ് മൂന്ന് ഗോളുകളും നേടി. നന്ദു രണ്ട് ഗോളുകൾ, മുന്ന ഒരു ഗോൾ എന്നിങ്ങനെയാണ് മറ്റു ഗോളുകളുടെ വഴി. ഫയാസ് ആണ് ഗുരുവായൂരിന്റെ ആശ്വാസ ഗോൾ നേടിയത്. ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ എഫ് സി കേരള പറപ്പൂർ എഫ് സിയെ നേരിടും.

Advertisement