ജൂനിയർ ലീഗിൽ ഗോൾ മഴ പെയ്യിച്ച് കേരള ബ്ലാസ്റ്റേഴ്സ്, അടിച്ചു കൂട്ടിയത് 10 ഗോളുകൾ

- Advertisement -

ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയ പരമ്പര തുടരുന്നു. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വൻ ജയം തന്നെയാണ് നേടിയത്. പനമ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ സ്കോർ ലൈൻ അക്കാദമി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വേട്ടയ്ക്ക് ഇരയായത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ 10 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കുട്ടികളുടെ വിജയം. കേരള ബ്ലാസ്റ്റേഴ്സിനായി മുഹമ്മദ് റംഷാദ് ഇന്ന് 4 ഗോളുകൾ അടിച്ചു. അലെക്സ് സിങ്, സിമറെൻ സിംഗ്, സെഹ്കോജങ്, സോറംസംഗ, ആദിൽ എന്നിവരും കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ന് ഗോളുകൾ നേടി.

തുടർച്ചയായ മൂന്നാം മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇങ്ങനെ ഗോളുകൾ അടിച്ചുകൂട്ടുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നായി 20 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സ് നേടി കഴിഞ്ഞു. മൂന്നിൽ മൂന്നു വിജയവുമായി 9 പോയന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ഇനി ടോസ് അക്കാദമിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അന്നൊരു സമനില മതിയാകും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താൻ.

Advertisement