ദേശീയ ജൂനിയർ ഫുട്ബോൾ, ഗോൾ ഡിഫറൻസ് വിനയായി, കേരളം പുറത്ത്

- Advertisement -

ദേശീയ ജൂനിയർ ഫുട്ബോളിൽ കേരളം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ സമനില വഴങ്ങിയതാണ് കേരളത്തിന് വിനയായത്. ഇന്ന് മിസോറാമിനെ നേരിട്ട കേരളം 1-1 എന്ന സമനിലയാണ് വഴങ്ങിയത്. ഇതോടെ മിസോറാമിനും കേരളത്തിനും ഒരേ പോയന്റായി. മെച്ചപ്പെട്ട ഗോൾ ശരാശരിയുള്ള മിസോറാം സെമിയിലേക്ക് കടക്കുകയായിരുന്നു. ഇന്ന് കേരളത്തിനായി അക്മൽ ഷാനാണ് ഗോൾ സ്കോർ ചെയ്തത്.

ഗ്രൂപ്പിൽ മുൻ മത്സരങ്ങളിൽ ഉത്തരാഖണ്ഡിന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ഛത്തീസ്ഗഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും കേരളം തോൽപ്പിച്ചിരുന്നു.

Advertisement