46ആമത് ജൂനിയർ ഫുട്ബോൾ, കാസർഗോഡ് ആലപ്പുഴയെ പരാജയപ്പെടുത്തി

Img 20180703 Wa0066

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ ആതിഥേയരായ കാസർഗോഡിന് വിജയ തുടക്കം. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാസർഗോഡ് ആലപ്പുഴയെ ആണ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളിനാന് എറണാകുളത്തിന്റെ വിജയം. ഇനാസ് കാസർഗോഡിനായി രണ്ട് ഗോളുകൾ നേടി. 9, 27 മിനുട്ടുകളിൽ ആയിരുന്നു ഇനാസിന്റെ ഗോളുകൾ. 57ആം മിനുട്ടിൽ മുഹമ്മദും കാസർഗോഡിനായി ഗോൾ നേടി.

63ആം മിനുട്ടിൽ സനു ജോൺസണും 90ആം മിനുട്ടിൽ ജിഷ്ണു പിയുമാണ് ആലപ്പുഴക്കായി ഗോൾ നേടിയത്. അടുത്ത റൗണ്ടിൽ എറണാകുളത്തെ ആകും കാസർഗോഡ് നേരിടുക.

Previous articleഹൈദരബാദിന് ടോസ്, അവസാന അംഗത്തിൽ നിരവധി മാറ്റങ്ങൾ
Next articleസൺറൈസേഴ്സിന്റെ നടുവൊടിച്ച് ഹര്‍പ്രീത് ബ്രാര്‍, 150 കടത്തി വാഷിംഗ്ടൺ സുന്ദര്‍ – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ട്