ജൂനിയർ ഫുട്ബോൾ; തൃശ്ശൂരിനോട് തോറ്റ് ഇടുക്കി പുറത്ത്

- Advertisement -

സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് ഇടുക്കി പുറത്ത്. ഇന്ന് കളിച്ച രണ്ടാം മത്സരവും തോറ്റതോടെയാണ് ഇടുക്കി സെമിയിൽ എത്തില്ല എന്ന് ഉറപ്പായത്. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ തൃശ്ശൂർ ആണ് ഇടുക്കിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു തൃശ്ശൂരിന്റെ ജയം. തൃശ്ശൂരിനായി ശഖിൽ, മുഹമ്മദ് ഷാഫി എന്നിവർ ഇരട്ട ഗോളുകൾ നേടി. മുഹമ്മദ് ആഷിഖ് ആണ് മറ്റൊരു സ്കോറർ. രാവിലെ നടന്ന മത്സരത്തിൽ കണ്ണൂരിനോടും ഇടുക്കി തോറ്റിരുന്നു.

ഇന്ന് വൈകിട്ട് നടന്ന മറ്റൊരു മത്സരത്തിൽ എറണാകുളവു കണ്ണൂരും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് എയിൽ നാളെ നടക്കുന്ന നിർണായക മത്സരത്തിൽ കണ്ണൂർ തൃശ്ശൂരിനെയും, എറണാകുളം ഇടുക്കിയെയും നേരിടും.

Advertisement