ജൂണിൽ ഇന്റർ കോണ്ടിനെന്റൽ കപ്പ്, ഇന്ത്യ ഉൾപ്പെടെ നാലു രാജ്യങ്ങൾ കളിക്കും

Newsroom

Picsart 23 03 19 20 29 58 576
Download the Fanport app now!
Appstore Badge
Google Play Badge 1

ജൂണിൽ ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ് നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചു. ഭുവനേശ്വറിൽ നടക്കുന്ന ടൂർണമെന്റിൽ നാല് ടീമുകൾ പങ്കെടുക്കും. ജൂൺ 9 മുതൽ 18 വരെ ആകും ടൂർണമെന്റ് നടക്കുക. ഇന്ത്യയ്‌ക്കൊപ്പം ലെബനൻ, മംഗോളിയ, വാനുവാട്ടു എന്നി ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.

ഇന്ത്യ 184719

ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ മൂന്നാം പതിപ്പാണിത്, 2018ൽ മുംബൈയിലും
2019ൽ അഹമ്മദാബാദിലും ഈ ടൂർണമെന്റ് മുമ്പ് നടന്നിരുന്നു. ഇന്ത്യൻ പുരുഷ ദേശീയ ടീം ഇതുവരെ മംഗോളിയയ്‌ക്കെതിരെയും വാനുവാട്ടുവിനെതിരെയും കളിച്ചിട്ടില്ല. ലെബനനെതിരെ മുമ്പ് ആറ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടൂർണമെന്റ് ഫിക്സ്ചറുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.