മൗറീനോയെ വിമർശിച്ച് പോഗ്ബ, “ഒലെ താരങ്ങളെ സ്നേഹിക്കുന്ന പരിശീലകൻ”

20210416 132555

മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ പരിശീലകൻ മൗറീനോയെ വിമർശിച്ച് പോൾ പോഗ്ബ. ഒലെ താരങ്ങളുമായി അടുപ്പമുള്ള ആളാണെന്നും ഒരിക്കളും താരങ്ങൾക്ക് എതിരെ തിരിയാത്ത പരിശീലകൻ ആണെന്നും പോഗ്ബ പറഞ്ഞു. മൗറീനോ എന്നാൽ അങ്ങനെ അല്ല എന്നും പോഗ്ബ പറഞ്ഞു. ഒലെ താരങ്ങളെ ടീമിൽ എടുക്കാതിരുന്നേക്കാം. എന്നാൽ ഒരിക്കലും താരങ്ങളെ പൂർണ്ണമായും ഒലെ അവഗണിക്കില്ല എന്ന് പോഗ്ബ പറഞ്ഞു.

അതാണ് ഒലെയും മൗറീനോയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പോഗ്ബ പറഞ്ഞു. മൗറീനോയുമായി തനിക്ക് ആദ്യം നല്ല ബന്ധമായിരുന്നു. പക്ഷെ അത് പിന്നീട് എങ്ങനെയോ മോശമായി. എങ്ങനെയാണ് എന്ന് തനിക്ക് പോലും അറിയില്ല എന്ന് പോഗ്ബ പറഞ്ഞു. പക്ഷെ ഒലെയുമായി അങ്ങനെ അല്ല. തനിക്ക് നല്ല ബന്ധമാണ് ഒലെയുമായി എന്ന് പോഗ്ബ പറഞ്ഞു. ഒലെയ്ക്ക് താരങ്ങളുമായി നല്ല ബന്ധമാണെന്നും ലൂക് ഷോയുടെ കാര്യത്തിൽ അതാണ് സംഭവിച്ചത് എന്നും പോഗ്ബ പറഞ്ഞു. ലൂക് ഷോയ്ക്ക് മൗറീനോയുമായി നല്ല ബന്ധമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ലൂക് ഷോ മൗറീനോക്ക് കീഴിൽ പ്രയാസം അനുഭവിച്ചത് എന്നും പോഗ്ബ പറയുന്നു. ഷോയുടെ മാറ്റം ഒലെയുമായുള്ള ബന്ധം കൊണ്ടാണെന്നും ഒലെ പറഞ്ഞു.

Previous articleവിജയിക്കുമെന്ന പ്രതീക്ഷ കുറവായിരുന്നു, മില്ലറും മോറിസും ഉള്ളതിനാല്‍ ഉണ്ടായിരുന്നത് നേരിയ പ്രതീക്ഷ മാത്രം
Next articleതാന്‍ സിംഗിളല്ല, എന്ത് വില കൊടുത്തും ഡബിള്‍ ഓടുവാന്‍ ശ്രമിച്ചേനെ – ക്രിസ് മോറിസ്