ഗോളടിച്ചാൽ സൈക്കിൾ അടിച്ചു മാറ്റും! ഡെർബിക്കിടെ ജോബിയുടെ സൈക്കിൾ മോഷ്ടിച്ചു

- Advertisement -

കൊൽക്കത്ത ഡെർബിയിൽ ജോബി ജസ്റ്റിന് ഇന്നലെ നല്ല ദിവസമായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായി ബഗാനെതിരെ ഈസ്റ്റ് ബംഗാളിനെ വിജയിപ്പിക്കാൻ ജോബി ജസ്റ്റിനായി. എന്നാൽ കളത്തിന് പുറത്ത് ജോബി ജസ്റ്റിന് അത്ര നല്ല ദിവസമായിരുന്നു. മത്സരത്തിൽ ജോബി ഗോൾ അടിക്കുന്നതിനിടെ സാൾട്ട് ലേക്കിന് പുറത്ത് ഉണ്ടായിരുന്നു ജോബി ജസ്റ്റിന്റെ സൈക്കിൾ മോഷണം പോയി.

ജോബി തന്നെയാണ് തന്റെ സൈക്കിൾ മോഷണം പോയതായ വാർത്ത എല്ലാവരെയും അറിയിച്ചത്. തന്റെ സൈക്കിൾ നഷ്ടപെട്ടു എന്ന് പറഞ്ഞ ജോബി സൈക്കിൽ കണ്ടെത്താൻ എല്ലാവരും സഹായിക്കണം എന്നും പറഞ്ഞു. ജോബി ജസ്റ്റിൻ സ്ഥിരമായി ഈ സൈക്കിളിൽ ആയിരുന്നു ഗ്രൗണ്ടിൽ വരാർ. ഇന്നലെയും അങ്ങനെയാണ് വന്നത്. പക്ഷെ മത്സരം കഴിഞ്ഞ് നോക്കിയപ്പോൾ സൈക്കിൾ അപ്രത്യക്ഷമാവുകയായിരുന്നു.

ഐലീഗിൽ ഈ സീസണിൽ മികച്ച ഫോമിലാണ്x ജോബി. ഇന്നലത്തെ ഗോളുകളോടെ ജോബി ജസ്റ്റിൻ ഈ സീസണിൽ എട്ടു ഗോളുകളിൽ എത്തിയിരുന്നു.

Advertisement