യുവ മലയാളി സ്ട്രൈക്കർ ജെസിൻ ഇനി കേരള യുണൈറ്റഡിൽ

Img 20210707 Wa0135

മലപ്പുറം ജൂലൈ 7: കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ഐ-ലീഗ് രണ്ടാം ഡിവിഷണ് മുന്നോടിയായി കേരള യുവ സ്‌ട്രൈക്കറായ ജെസിൻ ടി കെയുമായി കരാറിൽ എത്തിച്ചേർന്നു. ഈ സീസണിലെ യുണൈറ്റഡിന്റെ നാലാം സൈനിങ്‌ ആണ് 21 വയസുള്ള ജെസിൻ. കഴിഞ്ഞ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ടൂർണമെന്റിന്റെ നടത്തിയ ഗംഭീര പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആണ് താരത്തെ കേരള യുണൈറ്റഡ് സൈൻ ചെയ്തിരിക്കുന്നത്.

“യുണൈറ്റഡിൽ സൈൻ ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിലെ മിക്ക കളിക്കാരും കളിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബാണ് യുനൈറ്റഡ്. ഈ അവസരത്തിൽ ക്ലബ് മാനേജ്മെന്റിനോട് നന്ദി അറിയിക്കുന്നു. ” സൈനിങ്ങിനു ശേഷം ജസിൻ പറഞ്ഞു

“ജെസിൻ ഒരു യുവ താരം എന്നതിലുപരി ഒരു മികച്ച വർക്ക് റേറ്റ് ഉള്ള കളിക്കാരനാണ്. ഈ സീസണിൽ ജസിൻ മികച്ച പ്രകടനം കാണിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു” കേരള യുനൈറ്റഡ് FC CEO ഷബീർ മണ്ണാരിൽ പറഞ്ഞു.

Previous articleദീപക് ദേവ്റാണിയും ഗോകുലം വിട്ടു, ഇനി ചെന്നൈയിനിൽ
Next articleഇന്ത്യൻ വിംഗർ ഐസക് വാൻമൽസമ ഒഡീഷ എഫ്‌സിയിൽ