അർജുന അവാർഡിനായി ജെജെയെയും ഗുർപ്രീതിനെയും ശുപാർശ ചെയ്ത് എ ഐ എഫ് എഫ്

- Advertisement -

ഇത്തവണത്തെ അർജ്യ്ന അവാർഡിനായി രണ്ട് ഫുട്ബോൾ താരങ്ങളുടെ പേര് എ ഐ എഫ് എഫ് ശുപാർശ ചെയ്തു. ഇന്ത്യൻ ഗോൾകീപ്പറായ ഗുർപ്രീത് സിങ് സന്ധു, സ്ട്രൈക്കറായ ജെജെ എന്നിവരെയാണ് എ ഐ എഫ് എഫ് അർജുനാ അവാർഡിനായി ശുപാർശ ചെയ്തത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഈ രണ്ട് താരങ്ങളെ തന്നെ എ ഐ എഫ് എഫ് അർജുനാ അവാർഡിനായി ശുപാർശ ചെയ്യുന്നത്. അവസാന രണ്ട് തവണയും ഇവരെ എന്ന പുരസ്കാരത്തിനായി പരിഗണിച്ചില്ല.

2011ൽ സുനിൽ ഛേത്രിയിൽ 2017ൽ വനിതാ ഫുട്ബോളറായ ബെംബം ദേവിയുമാണ് അവസാനനായി അർജുനാ അവാർഡ് നേടിയ ഫുട്ബോൾ താരങ്ങൾ. ഇന്ത്യൻ ഫുട്ബോൾ ടീമിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ് ജെജെയും ഗുർപ്രീതും. രണ്ട് ഏഷ്യൻ കപ്പിൽ കളിച്ച ഏക ഇന്ത്യൻ കീപ്പർ ആയി ഗുർപ്രീത് മാറിയിരുന്നു. ഇപ്പോൾ നിലവിൽ ഐ എസ് എൽ ചാമ്പ്യനുമാണ് ഗുർപ്രീത്. ഇന്ത്യക്കായി എന്നും മികച്ച കളി കാഴ്ചവെച്ചിട്ടുള്ള താരമാണ് ജെജെ. ഇതുവരെ 23 ഗോളുകൾ ജെജെ ഇന്ത്യക്കായി നേടിയിട്ടുണ്ട്.

Advertisement