ഇന്ന് ഇന്ത്യയുടെ സാഫ് കപ്പ് ഫൈനലിനു ശേഷം ജീക്സൺ സിങ് ഒരു പതാക കയ്യിലേന്തിയത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു. മണിപ്പൂരിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാൻ ആണ് ജീക്സൺ ആ പതാക അണിഞ്ഞത് എന്ന് താരം മത്സര ശേഷം പറഞ്ഞു. ഇ എസ് പി എന്റെ റിപ്പോർട്ടറായ ശ്യാം വാസുദേവൻ ആണ് ജീക്സണുമായുള്ള സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ പങ്കുവെച്ചത്.
“അത് എന്റെ മണിപ്പൂർ പതാകയാണ്. എന്താണ് മണിപ്പൂരിൽ നടക്കുന്നത് എന്ന് എല്ലാവരോടും പറയാൻ ആഗ്രഹിച്ചു. ഇന്ത്യയിലും മണിപ്പൂരിലും എല്ലാവരും സമാധാനത്തോടെ ജീവിക്കണം. കലാപങ്ങൾ അല്ല വേണ്ടത്. എനിക്ക് സമാധാനം വേണം.” ജീക്സൺ പറയുന്നു.
“ഇപ്പോൾ 2 മാസം കഴിഞ്ഞിട്ടും പോരാട്ടം തുടരുകയാണ്. എനിക്ക് അങ്ങനെയൊരു അവസ്ഥ ഇനിയും തുടരേണ്ട്. ഞാൻ ഇത് സർക്കാരിന്റെയും മറ്റുള്ളവരുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.” താരം തുടർന്നു.
എന്റെ കുടുംബം സുരക്ഷിതമാണ്, പക്ഷേ ഒരുപാട് കുടുംബങ്ങളുണ്ട് അവർ കഷ്ടത അനുഭവിക്കുന്നു. പലർക്കും വീടുകൾ നഷ്ടപ്പെട്ടു. കാര്യങ്ങൾ ഉടൻ ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു.