ക്ലിഫോർഡ് മിറാണ്ട ഇന്ത്യൻ U23 കോച്ചാകാൻ സാധ്യത

Newsroom

Picsart 23 07 05 01 05 06 382
Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ സൂപ്പർ കപ്പിൽ ഒഡീഷയെ കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ക്ലിഫോർഡ് മിറാണ്ട ഇന്ത്യയുടെ അണ്ടർ 23 ടീം പരിശീലകൻ ആവാൻ സാധ്യത എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ഒഡീഷ എഫ് സി വിടുകയാണെന്ന് ക്ലിഫോർഡ് മിറാണ്ട അറിയിച്ചിരുന്നു. ഒഡീഷ ഓഫർ ചെയ്ത കരാർ നിരസിച്ചാണ് മിറാണ്ട ക്ലബ് വിട്ടത്‌. അദ്ദേഹം ഇനി ഇന്ത്യയുടെ യുവ ടീമിനൊപ്പം പ്രവർത്തിക്കും. ഉടൻ ഈ നിയമനം ഉണ്ടാകും എന്നാണ് സൂചനകൾ

ക്ലിഫോർഡ് 23 03 16 17 12 47 267

കേരളത്തിൽ നടന്ന സൂപ്പർ കപ്പിൽ ക്ലിഫോർഡ് മിറാണ്ട ആയിരുന്നു ഒഡീഷയെ നയിച്ചത്. അദ്ദേഹം ഒഡീഷക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുക്കുകയും ചെയ്തു.

ക്ലിഫോർഡ് മിറാണ്ട കഴിഞ്ഞ ജൂണിൽ ആയിരുന്നു എഫ് സി ഗോവ വിട്ട് ഒഡീഷ എഫ് സിയിൽ ചേർന്നത്‌. അന്ന് മുതൽ ഒഡീഷയുടെ സഹ പരിശീലകനായി മിറാണ്ടയുണ്ട്. നേരത്തെ ഗോവയിൽ ആയിരിക്കുമ്പോൾ എഫ് സി ഗോവയെ ഐ എസ് എല്ലിൽ താൽക്കാലികമായും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

എ എഫ് സി പ്രൊ ലൈസൻ ഉള്ള പരിശീലകൻ ആണ് ക്ലിഫോർഡ്. ഇന്ത്യക്ക് വേണ്ടി 50ൽ അധികം മത്സരം മുമ്പ് കളിച്ചിട്ടുള്ള താരമാണ് മിറാണ്ട. ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സ്, മിനേർവ പഞ്ചാബ്, ഡെമ്പോ എന്നിവർക്കൊക്കെ വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്. ഇത്തവണത്തെ എ ഐ എഫ് എഫിന്റെ മികച്ച പരിശീലകനുള്ള പുരസ്കാരവും അദ്ദേഹം നേടിയിരുന്നു.