ഗെയ്ലിന്റെ അടിക്കും മീതെ പഠാൻ സഹോദരന്മാരുടെ അടി

Picsart 22 10 01 02 35 13 853

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ബിൽവാര കിംഗ്സിന് അഞ്ച് വിക്കറ്റ് വിജയം. ഗുജറാത്ത് ജയന്റ്സിനെ നേരിട്ട ബിൽവാര കിംഗ്സിനെ പഠാൻ സഹോദരന്മാർ ആയ യൂസുഫ് പഠാനും ഇർഫാൻ പഠാനുമാണ് വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ക്രിസ് ഗെയ്ലിന്റെ പ്രകടനത്തിന്റെ മികവിൽ 20 ഓവറിൽ 186/7 റൺസ് എടുത്തിരുന്നു.

ക്രിസ് ഗെയ്ലിന്റെ ഇന്നിങ്സിൽ 40 പന്തിൽ നിന്ന് 68 റൺസ് പിറന്നു. 3 സിക്സും 9 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു യൂണിവേഴ്സൽ ബോസിന്റെ ഇന്നിങ്സ്. 37 പന്തിൽ 58 റൺസ് എടുത്ത് യശ്പാൽ സിങും തിളങ്ങി. യൂസുഫ് പഠാൻ രണ്ട് വിക്ക്റ്റ് എടുത്തു.

പഠാൻ 023344

രണ്ടാമതായി ബാറ്റു ചെയ്ത ബിൽവാര കിംഗ്സിനെ യൂസുഗും ഇർഫാനും ചേർന്നാണ് ജയത്തിൽ എത്തിച്ചത്. യൂസുഫ് 18 പന്തിൽ നിന്ന് 39 റൺസ് അടിച്ചു. നാലു സിക്സ് ഉണ്ടായിരുന്നു യൂസുഫിന്റെ ഇന്നിങ്സിൽ. ഇർഫാൻ 14 പന്തിൽ 26 റൺസ് അടിച്ച് വിജയം വരെ ക്രീസിൽ നിന്നു. ജെസൽ കരിയ 24 പന്തിൽ 39 റൺസുമായി ക്രീസിൽ ഉണ്ടായിരുന്നു.