ഇറ്റലി – അമേരിക്ക സൗഹൃദ മത്സരം ബെൽജിയത്തിൽ

ഇറ്റലിയും അമേരിക്കയുമായുള്ള സൗഹൃദ മത്സരം ബെൽജിയത്തിൽ വെച്ച് നടക്കും. ബെൽജിയത്തിലെ ലൂമിനസ് അറീനയിൽ വെച്ചാണ് മത്സരം നടക്കുക. യുവേഫ നേഷൻസ് ലീഗിന് ശേഷമായിരിക്കും അസൂറികളുടെ അമേരിക്കൻ പോരാട്ടം. നവംബർ 21 നാണു മത്സരം നടക്കുക. പോർചുഗലിനെതിരായ നേഷൻസ് ലീഗ് മത്സരത്തിന് ശേഷമായിരിക്കും സൗഹൃദ മത്സരം നടക്കുക.

യുവേഫ നേഷൻസ് ലീഗിലെ തരം താഴ്ത്തലിൽ നിന്നും ഇറ്റലി തിങ്കളാഴ്ചയാണ് രക്ഷപ്പെട്ടത്. ബിരാഗിയുടെ ഗോളിലാണ് പോളണ്ടിനെ ഇറ്റലി പരാജയപ്പെടുത്തിയത്. യൂറോപ്പിൽ ആദ്യമായി തരം താഴ്ത്തപ്പെടുന്ന ടീമായി പോളണ്ട് മാറിയിരുന്നു. റോബർട്ടോ മാൻചിനിയുടെ ഇറ്റലി പഴയ പ്രതാപത്തിലേക്ക് കുത്തിച്ചു കൊണ്ടിരിക്കുകയാണ്.

Previous articleസ്റ്റാര്‍ക്കിനു കരുതലായി പീറ്റര്‍ സിഡില്‍ ടി20 ടീമില്‍
Next articleആദ്യ ജയം തേടി ചാമ്പ്യന്മാർ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ