തന്റെ ഇറ്റലിയിലെ ലക്ഷ്യങ്ങൾ എല്ലാം പൂർത്തിയായി എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Img 20210525 233116
Credit: Twitter
- Advertisement -

ഈ സീസണിൽ നേടിയ കാര്യങ്ങളോടെ ഇറ്റലിയിൽ താൻ വെച്ച് എല്ലാ ലക്ഷ്യങ്ങളും പൂർത്തിയായി എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസൺ യുവന്റസിന് അത്ര നല്ലതായിരുന്നില്ല. ലീഗ് കിരീടം നഷ്ടമായി. ലീഗ് കിരീടം നേടിയ ഇന്റർ മിലാനെ അഭിനന്ദിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. എന്നാൽ ഇറ്റാലിയൻ കപ്പ് നേടാനും സൂപ്പർ കോപ നേടാനും ഒപ്പം ഇറ്റലിയിലെ ടോപ് സ്കോററും ആയി. റൊണാൾഡോ പറഞ്ഞു.

ഈ കിരീടവും ടോപ് സ്കോററും ആയതോടെ തന്റെ ഇറ്റലിയിലെ ലക്ഷ്യങ്ങൾ ഒക്കെ പൂർത്തിയായി എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു‌. താൻ എപ്പോഴും പറയുന്നത് പോലെ റെക്കോർഡിനെ താൻ പിന്തുടരുന്നില്ല എന്നും എല്ലാ റെക്കോർഡുകളും തന്നെ പിന്തുടരുകയാണ് എന്നും റൊണാൾഡോ പറഞ്ഞു‌. താൻ ഇംഗ്ലണ്ടിലും സ്പെയിനിലും ഇറ്റലിയിലും എത്തിയ നേട്ടങ്ങളിൽ എല്ലാം അഭിമാനം മാത്രമെ ഉള്ളൂ എന്നും റൊണാൾഡോ പറഞ്ഞു.

Advertisement