വിക്രം പ്രതാപ് സിംഗ് മുംബൈ സിറ്റിയിൽ കരാർ പുതുക്കി

Newsroom

Picsart 23 06 07 17 15 44 506
Download the Fanport app now!
Appstore Badge
Google Play Badge 1

യുവസ്ട്രൈക്കർ വിക്രം പ്രതാപ് സിംഗ് മുംബൈയിൽ തുടരും. താരം മുംബൈ സിറ്റിയിൽ പുതിയ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. മൂന്നു വർഷം നീണ്ടു നിൽക്കുന്ന കരാർ ആണ് 21കാരമായ വിക്രം പ്രതാപ് സിംഗ് മുംബൈ സിറ്റിയിൽ ഒപ്പുവെച്ചത്. 2020ൽ ഇന്ത്യൻ ആരോസിൽ നിന്നാണ് വിക്രം പ്രതാപ് സിംഗ് മുംബൈ സിറ്റിയിലേക്ക് എത്തിയത്.

വിക്രം പ്രതാപ് 23 06 07 17 15 24 243

ഇതുവരെ 46 മത്സരങ്ങൾ ഐ എസ് എല്ലിൽ മുംബൈ സിറ്റിക്ക് ആയി കളിച്ച വിക്രം അഞ്ചു ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. ഈ കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ വിക്രം നേടിയിരുന്നു. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിന്റെയും താരമാണ് വിക്രം.

ഇന്ത്യൻ യുവ ടീമുകളുടെയും നായകനായി വിക്രം മുമ്പ് തിളങ്ങിയിട്ടുണ്ട്. ചണ്ഡീഗഢ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന താരമാണ്. മിനേർവ പഞ്ചാബിന്റെയും ഭാഗമയിട്ടുണ്ട്.