വിജയ വഴിയിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന എ ടി കെ മോഹൻ ബഗാൻ ഇന്ന് ഗോവയ്ക്ക് എതിരെ

Newsroom

ഐ എസ് എല്ലിൽ ഇന്ന് വലിയ പോരാട്ടം തന്നെയാണ് നടക്കുന്നത്. ലീഗിലെ രണ്ടാം സ്ഥാനക്കാരായ എ ടി കെ മോഹൻ ബഗാൻ മൂന്നാം സ്ഥാനക്കാരായ എഫ് സി ഗോവയെ ആണ് ഇന്ന് നേരിടുന്നത്. അവസാന നാലു മത്സരങ്ങളിൽ പരാജയൻ അറിയാത്ത നാലിൽ മൂന്നും വിജയിച്ച ഗോവ മികച്ച ഫോമിലാണ്. എന്നാൽ അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് തോറ്റ മോഹൻ ബഗാന് വിജയവഴിയിലേക്ക് തിരികെ വരേണ്ടതുണ്ട്‌.

ഇന്ന് ഗോവ വിജയിച്ചാൽ അവർ എ ടി കെയെ മറികടന്ന് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറും. അറ്റാക്കിൽ ഓർടിസ് കൂടെ ഗോളടിയിലേക്ക് എത്തിയതോടെ ഗോവൻ അറ്റാക്ക് കൂടുതൽ ശക്തമായിട്ടുണ്ട്. എങ്കിലും എ ടി കെ ഡിഫൻസിനെ മറികടക്കുക അത്ര എളുപ്പമാകില്ല. എ ടി കെ ആവട്ടെ ഡിഫൻസിനെ ആശ്രയിച്ച് മാത്രമാണ് മുന്നേറുന്നത്. അവരുടെ അറ്റാക്ക് കളി മറന്ന നിലയിലാണ് ഉള്ളത്‌. അവസാന മൂന്ന് മത്സരങ്ങളിൽ ആകെ നാലു ഷോട്ട് ആണ് മോഹൻ ബഗാന് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയത്. ഇന്ന് 7.30നാണ് എ ടി കെ മോഹൻ ബഗാൻ മത്രം നടക്കുന്നത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ 5 മണിക്ക് ജംഷദ്പൂർ നോർത്ത് ഈസ്റ്റിനെ നേരിടും.