ഐ എസ് എല്ലിലെ റഫറിമാർ എല്ലാ ദിവസവും ഗംഭീരമാണെന്ന് വാൽസ്കിന്റെ പരിഹാസം

Newsroom

ഐ എസ് എല്ലിൽ ഈ സീസണിൽ തുടക്കം മുതൽ ഏറ്റവും കൂടുതൽ പഴി കേൾക്കുന്നത് റഫറിമാർ ആണ്. ഒരുപാട് മത്സരങ്ങളുടെ വിധി തെറ്റായ തീരുമാനത്തിലൂടെ റഫറിമാർ ഇത്തവണ മാറ്റിമറിച്ചു. ഇന്നലെ ഗോവ ജംഷദ്പൂർ മത്സരത്തിലും അതായിരുന്നു കണ്ടത്. ജംഷദ്പൂർ നേടിയ ഗോൾ അനുവദിക്കാതെ ജംഷദ്പൂരിനെ തോൽവിയിലേക്ക് നയിച്ചത് റഫറിയുടെ തീരുമാനം ആയിരുന്നു. ഈ തീരുമനത്തെ വിമർശിച്ച് ഇപ്പോൾ ജംഷദ്പൂർ സ്ട്രൈക്കർ വാൽസ്കിസും രംഗത്ത് വന്നു.

ഐ എസ് എല്ലിൽ റഫറിമാർ എല്ലാ ദിവസവും ഗംഭീരമാണെന്ന് പരിഹസിച്ചാണ് വാൽസ്കിസ് എത്തിയത്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ആണ് വാൽസ്കിസ് ഇന്ത്യയിലെ റഫറിയിങിന്റെ അവസ്ഥയെ പരിഹസിച്ചത്. ഇന്നലെ വാൽസ്കിസിന്റെ പാസ് സ്വീകരിച്ച് അലക്സ് ലിമ എടുത്ത ഒരു ഷോട്ട് ബാറിൽ തട്ടി ഗോൾ വരയും കടന്ന് അകത്ത് പോയതിന് ശേഷമായിരുന്നു തിരിച്ചുവന്നത്. എന്നിട്ടും ലൈൻ റഫറിയോ മെയിൻ റഫറിയോ ഗോൾ അനുവദിച്ചില്ല. ഇത് ജംഷദ്പൂരിന്റെ പരാജയത്തിലേക്കും നയിച്ചിരുന്നു.