“ഐ എസ് എൽ കുട്ടികളുടെ കളി ആകുന്നു, റഫറിമാർക്ക് ഒരു നിലവാരവും ഇല്ല”

Img 20201224 123625

ഇന്നലെ ജംഷദ്പൂരിന്റെ ഗോൾ നിഷേധിച്ച ലൈൻ റഫറിയുടെ തീരുമാനത്തിന് എതിരെ രൂക്ഷ വിമർശനവുമായി ജംഷദ്പൂർ പരിശീലകൻ ഓവൻ കോയ്ല് രംഗത്ത്. ഇന്നലെ അലക്സ് ലിമയുടെ ഒരു ഷോട്ട് ബാറിൽ തട്ടി ഗോൾ വരയും കടന്ന് അകത്ത് പോയതിന് ശേഷമായിരുന്നു തിരിച്ചുവന്നത്. എന്നിട്ടും ലൈൻ റഫറിയോ മെയിൻ റഫറിയോ ഗോൾ അനുവദിച്ചില്ല. ഇത് ജംഷദ്പൂരിന്റെ പരാജയത്തിലേക്കും നയിച്ചിരുന്നു.

ഐ എസ് എൽ കുട്ടികളുടെ കളി ആയി മാറി എന്നും ഈ കളി കാണുന്നത് നാണക്കേടായി തനിക്കും തന്റെ ടീമിനും തോന്നുന്നു എന്നും ജംഷസ്പൂർ പരിശീലകൻ ഓവൻ കോയ്ല് പറഞ്ഞു. ഐ എസ് എല്ലിൽ റഫറി ആകാനുള്ള ഒരു നിലവാരവും ഇന്നലെ കളി നിയന്ത്രിച്ചവർക്ക് ഇല്ല എന്ന് കോയ്ല് പറഞ്ഞു. ഇത് എല്ലാ മത്സരത്തിലെയും അവസ്ഥ ആണെന്നും അദ്ദേഹം അറഞ്ഞു. ഇവരുടെ തെറ്റായ തീരുമാനങ്ങൾ കൊണ്ട് ജോലി പോവുക പരിശീലകന്റെയും കളിക്കാരുടെയും ആകും ഈ റഫറിമാർ കളി നിയന്ത്രിക്കുന്നത് തുടരും എന്നും കോയ്ല് പറഞ്ഞു.

Previous articleഗരെത് ബെയ്ലിന് പരിക്ക്
Next articleഐ എസ് എല്ലിലെ റഫറിമാർ എല്ലാ ദിവസവും ഗംഭീരമാണെന്ന് വാൽസ്കിന്റെ പരിഹാസം