തങ്ബോയ് സിംഗ്ടോ ഹൈദരാബാദ് എഫ് സിയുടെ മുഖ്യ പരിശീലകനാകും!!

Newsroom

തങ്ബോയ് സിങ്ടോ ഹൈദരാബാദ് എഫ് സിയുടെ മുഖ്യ പരിശീലകനാകും. മനോലോ മാർക്കസിന് പകരം ആണ് സിംഗ്ടോ ഹൈദരാബാദ് എഫ് സിയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്‌. ഐ എസ് എൽ അടുത്ത സീസണിലെ ഏക ഇന്ത്യൻ പരിശീലകൻ ആകും സിംഗ്ടോ. അവസാന മൂന്ന് വർഷമായി ഹൈദരാബാദ് എഫ് സിയുടെ ടെക്നിക്കൽ ഡയറക്ടർ ആയിരുന്നു സിംഗ്ടോ.

തങ്ബോയ്

ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി വിട്ട് ആയിരുന്നു 2020ൽ സിംഗ്ടോ ഹൈദരാബാദ് എഫ് സിയിൽ എത്തിയത്. മുമ്പ് രണ്ട് സീസണോളം കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനായിരുന്നു സിങ്ടോ.

ഷില്ലോങ്ങ് ലജോങിന്റെ പരിശീലകനായും സിങ്ടോ തിളങ്ങിയിട്ടുണ്ട്. യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ വലിയ കഴിവ് തന്നെ സിങ്ടോയ്ക്ക് ഉണ്ട്. സിങ്ടോയുടെ ഹൈദരബാദലെ പ്രകടനം എങ്ങനെ ആകും എന്നാകും ഏവരും ഉറ്റുനോക്കുന്നത്.