മലയാളി യുവതാരം സോയൽ ജോഷി ഇനി ഹൈദരബാദിനായി ഐ എസ് എല്ലിൽ കളിക്കും

ഹൈദരബാദ് എഫ് സി ഒരു മലയാളി താരത്തെ കൂടെ സ്വന്തമാക്കി. കേരളത്തിനായി സന്തോഷ് ട്രോഫിയിൽ തിളങ്ങിയ ഡിഫൻഡർ സോയൽ ജോഷിയെ ആണ് ഹൈദരബാദ് എഫ് സി സ്വന്തമാക്കിയത്. 2025വരെയുള്ള കരാറിലാണ് സോയൽ ജോഷി ഐ എസ് എല്ലിലേക്ക് എത്തുന്നത്. ഇന്ന് ഈ സൈനിംഗ് ഹൈദരബാദ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എറണാകുളം തൈക്കൂടം സ്വദേശിയായ സോയൽ കഴിഞ്ഞ കെപിഎല്ലിൽ ഗോൾഡൻ ത്രഡ്‌ എഫ്‌സിക്കുവേണ്ടിയാണ്‌ കളിച്ചത്‌. അവരെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും സോയൽ ജോഷിക്ക് വലിയ പങ്കുണ്ടായിരുന്നു. കെപിഎല്ലിലെ മികച്ച പ്രകടനമായിരുന്നു സന്തോഷ്‌ ട്രോഫി ടീമിലേക്ക്‌ സോയലിന് വഴിതുറന്ന് കൊടുത്തത്. സന്തോഷ് ട്രോഫിയിലെ പ്രകടനം ഇപ്പോൾ ഐ എസ് എല്ലിലേക്കും താരത്തെ എത്തിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജ്‌ ബിരുദ വിദ്യാർഥിയാണ്‌ സോയൽ ജോഷി.