അഫ്ഗാനിസ്ഥാന്റെ പുതിയ കോച്ചായി ജോനാഥന്‍ ട്രോട്ട്

Jonnathantrott

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് ഇനി പുതിയ കോച്ച്. മുന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ജോനാഥന്‍ ട്രോട്ടിനെയാണ് പുതിയ അഫ്ഗാനിസ്ഥാന്‍ മുഖ്യ കോച്ചായി നിയമിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ അയര്‍ലണ്ട് ടൂറോട് കൂടിയാണ് ട്രോട്ട് ചുമതലയേൽക്കുന്നത്.

ഇംഗ്ലണ്ട് പുരുഷ ടീം, ലയൺസ്, അണ്ടര്‍ 19 ടീം എന്നിവര്‍ക്കൊപ്പം കോച്ചിംഗ് ദൗത്യം ട്രോട്ട് വഹിച്ചിട്ടുണ്ട്. ഇതിന് പുറമെ 2021 ടി20 ലോകകപ്പിൽ സ്കോട്‍ലാന്‍ഡിന്റെ ബാറ്റിംഗ് കോച്ചായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.