ഇന്ത്യൻ ട്രാൻസ്ഫറിൽ റെക്കോർഡ് തുക, സൂസൈരാജ് കോടിപതി ക്ലബിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജംഷദ്പൂരിന്റെ മധ്യനിര താരം മൈക്കിൾ സൂസൈരാജിനന്റെ ജംഷദ്പൂരിൽ നിന്ന് എ ടി കെയിലേക്ക് ഉള്ള യാത്ര ഇന്ത്യൻ ഫുട്ബോളിലെ പുതിയ ചരിത്രമാകും. ബൈ ഔട്ട് ക്ലോസിലെ തുക നൽകിയാണ് എ ടി കെ കൊൽക്കത്ത സൂസൈരാജിനെ സ്വന്തമാക്കുന്നത്. ട്രാൻസ്ഫർ കരാറിൽ താരത്തെ റിലീസ് ചെയ്യാൻ മെൻഷൻ ചെയ്യുന്ന തുകയാണിത്. നെയ്മർ ബാഴ്സലോണയിൽ നിന്ന് പി എസ് ജിയിലേക്ക് പോയത് ഈ തരത്തിൽ ആയിരുന്നു. ഒരു ക്ലബിന്റെ താരത്തെ വേറെ ഒരു ക്ലബ് വന്ന് റിലീസ് ക്ലോസിൽ ഉള്ള തുക നൽകിയാൽ താരത്തിനും താല്പര്യം ഉണ്ടെങ്കിൽ താരത്തെ വിട്ടു കൊടുക്കണം എന്നാണ് ഈ കരാറിന്റെ പ്രശ്നം.

ഈ വിധത്തിലാണ് എ ടി കെ ജംഷദ്പൂരിൽ നിന്ന് സൂസൈരാജിനെ സ്വന്തമാക്കുന്നത്. 90 ലക്ഷത്തോളമാണ് സൂസൈരാജിന്റെ റിലീസ് ക്ലോസ് എന്നാണ് അറിയുന്നത്. ഇന്ത്യൻ ഫുട്ബോളിൽ ഒരു ട്രാൻസ്ഫറിൽ ഇത്രയും വലിയ തുക ഒരു ക്ലബിന് ലഭിക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. ഈ ബൈ ഔട്ട് ക്ലോസിന് പുറമെ ഒരു കോടി ഇരുപത് ലക്ഷത്തോളമാണ് സൂസൈരാജിന് ഒരു സീസണിലെ സാലറിയായി എ ടി കെ നൽകുന്നത്. മൂന്നു വർഷത്തെ കരാറിൽ ആണ് സൂസൈ ഒപ്പുവെക്കുക. മൂന്നര കോടിയുടെ അടുത്ത് എത്തും ഈ ട്രാൻസ്ഫറിൽ സൂസൈരാജിന് ലഭിക്കുന്ന തുക.

ഛേത്രി, സി കെ വിനീത്, ജിങ്കൻ, ജെജെ, ഗുർപ്രീത്, അനസ്, അമ്രീന്ദർ, ലിംഗ്ദോഹ് എന്നിവർ മാത്രമാണ് ഇന്ത്യയിൽ ഒരു കോടിക്ക് മേലെ ശമ്പളം വാങ്ങിയ ഫുട്ബോൾ കളിക്കാർ. അടുത്ത സീസണു വേണ്ടി ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എ ടി കെ കൊൽക്കത്ത സൂസൈയെ സ്വന്തമാക്കുന്നത്. നേരത്തെ മലയാളി താരമായ ജോബി ജസ്റ്റിനെയും എ ടി കെ സ്വന്തമാക്കിയിരുന്നു.