വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ സഹായിക്കുവാന്‍ മുന്‍ താരത്തിന്റെ സേവനം

- Advertisement -

വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ അയര്‍ലണ്ടിലെ ത്രിരാഷ്ട്ര പരമ്പരയിലും ലോകകപ്പിലും സജ്ജരാക്കുന്നതിനു വേണ്ടി ഇനി മുന്‍ താരം രാമനരേഷ് സര്‍വന്റെ സേവനം. ബോര്‍ഡിന്റെ ക്ഷണം താരം സ്വീകരിച്ചുവെങ്കിലും വിന്‍ഡീസ് ടീമിനൊപ്പം ലോകകപ്പിനു താരം യാത്രയാകുമോ എന്നതില്‍ അവ്യക്തതയുണ്ട്. വിന്‍ഡീസിനു വേണ്ടി 87 ടെസ്റ്റുകളും 181 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം 18 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 13 വര്‍ഷം നീണ്ട കരിയറാണ് സര്‍വനുള്ളത്.

മുഖ്യ കോച്ച് ഫ്ലോയഡ് റീഫറിനും മറ്റു സഹ പരിശീലകര്‍ക്കും വേണ്ട വിധത്തിലുള്ള സഹായം നല്‍കുക എന്നതാണ് തന്റെ ദൗത്യമെന്നും സര്‍വന്‍ പറഞ്ഞു. ജിമ്മി ആഡംസില്‍ നിന്ന് തനിക്ക് വിളി വന്നപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും വിന്‍ഡീസ് ക്രിക്കറ്റിനു തന്നാലാകും വിധം സഹായം നല്‍കലാണ് ഇപ്പോളത്തെ ലക്ഷ്യമെന്നും രാംനരേഷ് സര്‍വന്‍ പറഞ്ഞു. തനിക്കുള്ള ക്രിക്കറ്റിംഗ് അറിവുകള്‍ താരങ്ങളോട് പങ്കുവയ്ക്കുക എന്നതാണ് താന്‍ ഇതില്‍ നിന്ന് ലക്ഷ്യമാക്കുന്നതെന്നും സര്‍വന്‍ പറഞ്ഞു.

Advertisement