സിഫ്നിയോസിനെ എഫ് സി ഗോവയിൽ എത്തിച്ചതിന് മാനേജ്മെന്റിനെ വിമർശിച്ച് ചോപ്ര

- Advertisement -

സിഫ്നിയോസിനെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തതും സിഫ്നിയോസ് എഫ് സി ഗോവയിൽ എത്തിയതും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പിടിപ്പികേടാണെന്ന് സൂചിപ്പിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം മൈക്കിൾ ചോപ്ര. ഇന്നലെ സിഫ്നിയോസ് എഫ് സി ഗോവയുമായുള്ള കരാർ അംഗീകരിച്ചതായുള്ള വാർത്തയോട് പ്രതികരിക്കുക ആയിരുന്നു ചോപ്ര.

സിഫ്നിയോസിനെ നേരിട്ട് ഗോവയ്ക്ക് വിറ്റിരുന്നു എങ്കിൽ ട്രാൻസ്ഫർ ഫീ എങ്കിലും ലഭിച്ചേനെ എന്നും ആ ട്രാൻസ്ഫർ ഫീ‌ നഷ്ടമാക്കിയതിന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ അഭിനന്ദിക്കണം എന്നും പരിഹാസമായി ചോപ്ര ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ആഴ്ച റെനെ മുളൻസ്റ്റീനെ പുറത്താക്കിയപ്പോഴും വിമർശനവുമായി ചോപ്ര വന്നിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകർ ഇതിലും മികച്ചത് മാനേജ്മെന്റിൽ നിന്ന് അർഹിക്കുന്നു എന്നായിരുന്നു ചോപ്ര അന്ന് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement