ഗോൾ ടൂർണമെന്റ്; എം എ കോളേജ് കോതമംഗലം പ്രീക്വാർട്ടറിൽ

- Advertisement -

ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ ടൂർണമെന്റിൽ എം എ കോളേജ് കോതമംഗലം പ്രീക്വാർട്ടറിൽ. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂരിനെയാണ് മാർ അതനീഷ്യസ് കോളേജ് കോതമംഗലം പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ ഫഹദ് എ നേടിയ ഇരട്ടഗോളുകളാണ് കോതമംഗലം കോളേജിന് കരുത്തായത്. 88ആം മിനുട്ടിൽ സുദർശനാണ് കോതമംഗലം കോളേജിന്റെ മൂന്നാം ഗോൾ നേടിയത്‌. 29ആം തീയതി നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ കോതമംഗലം കോളേജ് വ്യാസ കോളേജിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement