സെർബിയൻ ഡിഫൻഡർ സ്ലാവ്കോ ഡാംജനോവിച്ച് ചെന്നൈയിൻ എഫ്സിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി 2021/22 സീസണിന് മുന്നോടിയായി ഒരു വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കി. ഒരു വർഷത്തെ കരാറിൽ ഡിഫൻഡർ സ്ലാവ്കോ ഡാംജനോവിച്ചിനെ ആണ് ചെന്നൈയിൻ സ്വന്തമാക്കിയത്.

പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ ഒൻപത് വർഷത്തെ പരിചയസമ്പത്തുള്ള സെന്റർ-ബാക്ക് ക്ലബിന്റെ ബാക്ക്ലൈനിന് കരുത്ത് നൽകും. 2019/20 ൽ ബുഡുക്നോസ്റ്റ് പോഡ്ഗോറിക്കയെ നാലാമത്തെ മോണ്ടിനെഗ്രിൻ ലീഗ് കിരീടത്തിൽ എത്തിക്കുന്നതിൽ സ്ലാവ്കോ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ആ വർഷം അവരുടെ യുവേഫ യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളിലും താരം പങ്കെടുത്തു.

“ചെന്നൈയിൻ എഫ്‌സിയിൽ ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ ലീഗ് ജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” കരാർ ഒപ്പുവെച്ച ശേഷം ഡാംജനോവിച് പറഞ്ഞു.

2012/13 ൽ സെർബിയൻ ലീഗിൽ എഫ് കെ സ്പാർട്ടക് സുബോട്ടിക്കയിൽ നിന്നാണ് 28-കാരൻ തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. ഹംഗറി, ഉസ്ബെക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും സ്ലാവ്കോ കളിച്ചിട്ടുണ്ട്.