“ജിങ്കന്റെ വാക്കുകൾ വളരെ മോശമായിരുന്നു” – ഐ എം വിജയൻ

കേരള ബ്ലാസ്റ്റേഴ്സിനെതിരെ സന്ദേശ് ജിങ്കൻ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന വളരെ മോശമായിരുന്നു എന്ന് ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. ജിങ്കനെ ജിങ്കനാക്കിയ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. അദ്ദേഹം ഒരോ ചുവടും വെച്ചത് കേരള ബ്ലാസ്റ്റേഴ്സിലൂടെയാണ്. തന്നെ വളർത്തിയ ക്ലബിനെ ബഹുമാനിക്കാൻ പഠിക്കണം. ഐ എം വിജയൻ പറഞ്ഞു. ജിങ്കനിൽ നിന്ന് ആരും ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഐ എം വിജയൻ പറഞ്ഞു.

ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ വലിയ മുറിവ് ഉണ്ടാക്കിയിട്ടുണ്ട്. ജിങ്കൻ സുനിൽ ഛേത്രിയിൽ നിന്ന് എങ്ങനെ മുൻ ക്ലബുകളെ ബഹുമാനിക്കണം എന്ന് പഠിക്കണം എന്നും ഐ എം വിജയൻ പറഞ്ഞു. തനിക്ക് ഫൈനലിൽ മോഹൻ ബഗാനെ കിട്ടണം എന്നായിരുന്നു ആഗ്രഹം. കാരണം ജിങ്കനെ എതിരായി കിട്ടാൻ വേണ്ടി. എന്നൾ ഇപ്പോൾ അതിനുള്ള സാധ്യത കുറവാണ്. ഐ എം വിജയൻ പറഞ്ഞു.