അയാക്സിനെ ഞെട്ടിച്ച് ബെൻഫിക ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗിൽ വെൻഫിക ക്വാർട്ടർ ഫൈനലിൽ. ഇന്ന് നടന്ന പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ഏക ഗോളിനാണ അയാക്സിനെ ബെൻഫിക തോൽപ്പിച്ചത്. അതും അയാക്സിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച്. ആദ്യ പാദത്തിൽ ഇരുവരും 2-2 എന്ന സ്കോറിൽ ആയിരുന്നു പിരിഞ്ഞത്. ഇന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ നുനെസ് ആണ് ബെൻഫികയ്ക്കായി ഗോൾ നേടിയത്.

ഈ ഗോളിന് അയാക്സിന് മറുപടി ഉണ്ടായിരുന്നില്ല. പതിനാറോളം ഷോട്ടുകൾ അവർ എടുത്തു എങ്കിലും ആകെ രണ്ട് അയാക്സ് ഷോട്ട് മാത്രമേ ടാർഗറ്റിൽ എത്തിയുള്ളൂ. ഗ്രൂപ്പ് ഘട്ടത്തിൽ ആറ് മത്സരവും ജയിച്ച് വന്നാണ് അയാക്സ് ഇങ്ങനെ ആദ്യ നോക്കൗട്ട് റൗണ്ടിൽ തന്നെ പുറത്തായത്.