“തുടർച്ചയായി രണ്ട് മത്സരങ്ങൾ പരാജയപ്പെടുന്നത് അത്ര സുഖകരമായ കാര്യമല്ല” – ഇവാൻ വുകമാനോവിച്

Picsart 23 01 23 00 54 22 401

ഫട്ടോർഡ സ്റ്റേഡിയത്തിൽ ഇന്നലെ എഫ്‌സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 3-1ന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. തുടർച്ചയായി രണ്ട് മത്സരങ്ങൾ തോൽക്കുന്നത് അംഗീകരിക്കാൻ ആകില്ല എന്നും അത് നല്ല കാര്യമല്ല എന്നും കോച്ച് മത്സര ശേഷം പറഞ്ഞു
ഇവാൻ 23 01 22 21 13 06 675

ഇത് ഫുട്ബോൾ ആണ്, സസ്പെൻഷനുകളും പരിക്കുകളും സീസണ് ഇടയിൽ നേരിടേണ്ടിവരുമെന്ന് ഞങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. കോച്ച് പറയുന്നു. ആദ്യ പകുതിയിലെ പിഴവുകൾ ആണ് ഞങ്ങൾക്ക് പോയിന്റുകൾ നഷ്ടപ്പെടുത്തുന്നുത്. രണ്ട് മത്സരങ്ങൾ തുടർച്ചയായി തോൽക്കുന്നത് അത്ര സുഖകരമല്ല. അദ്ദേഹം പറഞ്ഞു. തോറ്റെങ്കിലും മൂന്നാം സ്ഥാനത്ത് തുടരുന്ന ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടും എന്ന പ്രതീക്ഷയിൽ ആണ്. ഇനി ബാക്കിയുള്ള ആറ മത്സരങ്ങളിലും പൊരുതേണ്ടതുണ്ട് എന്ന് കോച്ച് പറഞ്ഞു