സഹൽ ഇനി പൂമ ബ്രാൻഡിൽ!!

- Advertisement -

പ്രമുഖ സ്പോർട്സ് ബ്രാൻഡായ പൂമയുമായി മലയാളി താരം സഹൽ കരാർ ഒപ്പുവെച്ചു. താരം തന്നെ ഇന്ന് ഔദ്യോഗികമായി പൂമയുമായി കരാർ ഒപ്പുവെച്ച വിവരം പങ്കുവെച്ചു. പൂമയുടെ സ്പാർക്ക് ബ്രാൻഡിൽ ഉള്ള ബൂട്ടുകൾ ആകും സഹൽ ഇനി വരുന്ന സീസണിൽ അണിയുക. ഒരു വർഷത്തേക്കാണ് കരാർ എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും ഭാവി പ്രവചിപ്പക്കെടുന്ന താരത്തെയാണ് ഇപ്പോൾ പൂമ സ്വന്തമാക്കിയിരിക്കുന്നത്.

നേരത്തെ അഡിഡാസിന്റെ ബൂട്ടുകൾ ആയിരുന്നു സഹൽ അണിഞ്ഞിരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ആയ വിരാട് കോഹ്ലി, കെ എൽ രാഹുൽ, ബോക്സിംഗ് താരം മേരി കോം തുടങ്ങി പ്രമുഖർ ഒക്കെ അണിനിരയ്ക്കുന്ന ബ്രാൻഡാണ് പൂമ.

Advertisement