“മിഖിതാര്യനെയും സ്മാളിംഗിനെയും ഏതു വിധത്തിലും ക്ലബിൽ നിലനിർത്തും”

- Advertisement -

ഇപ്പോൾ ലോണിൽ റോമയിൽ കളിക്കുന്ന താരങ്ങളായ മിഖിതാര്യനെയും സ്മാളിങിനെയും ഏതു വിധത്തിലും ക്ലബിൽ നിലനിർത്താൻ ആണ് റോമയുടെ ഉദ്ദേശം എന്ന് റോമയുടെ സ്പോർടിംഗ് ഡയറക്ടർ ജിയാൻലുക പ്ട്രാക്കി‌. മിഖിതാര്യൻ ആഴ്സണലിൽ നിന്നും സ്മാളിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമായിരുന്നു റോമയിൽ ലോണടിസ്ഥാനത്തിൽ എത്തിയത്. ഇരുവരുടെയും പ്രകടനങ്ങൾ മികച്ചതായിരുന്നു എന്നും റെക്കോർഡുകൾ അതാണ് കാണിക്കുന്നത് എന്നും ജിയാൻലുക പറഞ്ഞു.

മിഖിതാര്യനെ പരിക്ക് കാരണം റോമയ്ക്ക് നഷ്ടമായി. എങ്കിലും സ്മാളിംഗിനെ പോലെ തന്നെ ക്ലബുമായി പെട്ടെന്ന് തന്നെ മിഖിതാര്യനും ഇണങ്ങിയിരുന്നു. ഇരുവരുടെയും ക്ലബുകളുമായി തങ്ങൾ ചർച്ച നടത്തിക്കൊണ്ട് ഇരിക്കുകയാണ്. താരങ്ങൾ തങ്ങൾക്ക് ഒപ്പം ആണെന്നും അതുകൊണ്ട് ഇരുവരെയും അടുത്ത സീസണിലും ഇവിടെ നിലനിർത്താൻ ആകും എന്ന് ഉറപ്പുണ്ട് എന്നും റോമ പറഞ്ഞു.

Advertisement