ചെന്നൈയിൽ എ ടി കെ മുന്നിൽ

- Advertisement -

ചെന്നൈ മറീന അരീനയിൽ നടക്കുന്ന ചെന്നൈയിനും എ ടി കെയു തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ എ ടി കെ കൊൽക്കത്ത ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുന്നു‌. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടു മുമ്പായിരുന്നു എ ടി കെ തങ്ങളുടെ രണ്ടാം ഗോൾ നേടി കളിയിൽ ലീഡ് എടുത്തത്. കളി തുടങ്ങി 14ആം മിനുട്ടിൽ ജയേഷ് റാണെ ആണ് ആദ്യം ചെന്നൈയിനെ ഞെട്ടിച്ചത്.

റാണെയുടെ ലോംഗ് റേഞ്ചർ തടുക്കാൻ ചെന്നൈയിൻ കീപ്പർ സഞ്ജീബൻ ഘോഷിനായില്ല. മുൻ ചെന്നൈയിൻ താരമായ റാണെ തന്റെ ഗോൾ ആഹ്ലാദിക്കാതെ ചെന്നൈയിനോടുള്ള ബഹുമാനം കാണിച്ചു. ആ ഗോളിന് പെട്ടെന്ന് തന്നെ തിരിച്ചടി നൽകാൻ ചെന്നൈയിനായി. 24ആം മിനുട്ടിൽ തോയ് സിംഗിലൂടെ ആയിരുന്നു ചെന്നൈയിന്റെ സമനില ഗോൾ. ചെന്നൈയിന് ലഭിച്ച കോർണർ ബോക്സിൽ നിന്ന് അകറ്റാൻ എ ടി കെ ഡിഫൻസിന് ആവാതെ വന്നപ്പോൾ തോയ് സിംഗ് അത് മുതലെടുക്കുകയായിരുന്നു.

കളിയുടെ 44ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു എ ടി കെയുടെ രണ്ടാം ഗോൾ. ലാൻസറോട്ടെയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

Advertisement