വാർ സഹായത്തിനെത്തി, പാർമയെ പരാജയപ്പെടുത്തി മിലാൻ

- Advertisement -

സീരി എ യിൽ എ സി മിലാൻ മികച്ച ജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പാർമയെ മിലാൻ പരാജയപ്പെടുത്തിയത്. പാട്രിക് ക്രൂട്ടൺ, ഫ്രാങ്ക് കെസി എന്നിവർ മിലാനു വേണ്ടി ഗോളടിച്ചപ്പോൾ പാർമയുടെ ആശ്വാസ ഗോൾ നേടിയത് റോബർട്ടോ ഇൻഗ്ലെസിയാണ്. മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്.

ഇന്നത്തെ വിജയത്തോടു കൂടി ഇരുപത്തിയഞ്ച് പോയിന്റുമായി നാലാം സ്ഥാനത്തേക്കുയർന്നു മിലാൻ. തുടർച്ചയായ മൂന്നു മത്സരങ്ങളിൽ അപരാജിതരായി കുത്തിക്കുകയായിരുന്ന പാർമയുടെ സ്വപ്നങ്ങളാണ് മിലാൻ സാൻ സെറോയിൽ തകർത്തത്. വിഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടലാണ് മിലാൻ വിജയം നേടിക്കൊടുത്തത്. അലെസ്സാൻഡ്രോ ബസ്റ്റോണിയുടെ ഹാൻഡ് ബോൾ ആണ് പരമയ്ക്ക് തിരിച്ചടിയായത്.

Advertisement