രെഹ്നേഷ് പുറത്ത്, സഹൽ ആദ്യ ഇലവനിൽ, ബ്ലാസ്റ്റേഴ്സ് ടീം അറിയാം

ഐ എസ് എല്ലിലെ ഈ സീസണിലെ പതിനാറാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് എവേ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. പ്ലേ ഓഫ് പ്രതീക്ഷകൾ കണക്കിൽ പോലും ബാക്കിയില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് നിരവധി മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങുന്നത്.

മോശം ഫോമിൽ ആയിരുന്ന രെഹ്നേഷിനെ പുറത്താക്കി ബിലാലിനെ ആദ്യ ഇലവനിൽ എത്തിച്ചു. ഡ്രൊബരോവ്, മുസ്തഫ എന്നിവർ ഇന്ന് ടീമിലേക്ക് തിരികെയെത്തി. നീണ്ടകാലത്തിനു ശേഷം സഹലും ആദ്യ ഇലവനിൽ എത്തി.

കേരള ബ്ലാസ്റ്റേഴ്സ്; ബിലാൽ, ജെസ്സെൽ, ഡ്രൊബരോവ്, സുയിവർലൂൺ, ലാൽറുവത്തര, സഹൽ, സിഡോഞ്ച, മൗസ്തഫ, സത്യസെൻ, ഹാളിചരൺ, ഒഗ്ബെചെ