ടിസിഎസിനെതിരെ ഇന്‍ഫോസിസ് ബ്ലൂസിന് അഞ്ച് വിക്കറ്റ് വിജയം

ടിസിഎസ് ഡോയന്‍സിനെതിരെ അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കി ഇന്‍ഫോസിസ് ബ്ലൂസ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടിസിഎസ് 41/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്‍ഫോസിസ് 6.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് നേടി വിജയം കുറിയ്ക്കുകയായിരുന്നു. 12 റണ്‍സ് നേടിയ സനന്ത് ജെയിംസ്, 11 റണ്‍സ് നേടിയ നിബു ജോര്‍ജ്ജ് ബാബു എന്നിവരാണ് ടിസിഎസ് നിരയില്‍ തിളങ്ങിയത്. ബൗളിംഗില്‍ ഇന്‍ഫോസിസിനായി രാഹുല്‍ അശോക് മൂന്നും പ്രേം കിഷന്‍, അഹമ്മദ് സൈലോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

വിജയികള്‍ക്കായി അനില്‍ കുമാര്‍ ദീപേന്ദ്ര 12 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോല്‍ 11 റണ്‍സ് നേടിയ ലിബിന്‍ ഗംഗാധരന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ടിസിഎസ് നിരയില്‍ സിയാദ് മന്‍സൂര്‍ മൂന്ന് വിക്കറ്റുമായി ശ്രദ്ധേയമായ ബൗളിംഗ് പ്രകടനം പുറത്തെടുത്തു. തന്റെ രണ്ടോവറില്‍ വെറും 5 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് സിയാദിന്റെ പ്രകടനം.