റെഡീം ഗോവ വിട്ട് ഒഡീഷയിലേക്ക്

വിങ്ങർ റെഡീം ത്ലാങ് ഇനി ഒഡീഷ എഫ് സിയിൽ കളിക്കും. എഫ് സി ഗോവയുടെ താരമായ റെഡീം ലോണിൽ ആകും ഒഡീഷയിലേക്ക് എത്തുന്നത്. താരത്തിന്റെ സൈനിംഗ് ഒഡീഷ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഗോവയിൽ ഈ സീസണിൽ ആകെ ഒരു മത്സരം മാത്രമെ റെഡീമിന് കളിക്കാൻ ആയിരുന്നുള്ളൂ. ഗോവയിൽ വരും മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം രണ്ട് വർഷം റെഡീം ഉണ്ടായിരുന്നു.
20220125 171934

26കാരനായ താരം ഐ എസ് എല്ലിൽ ഇതുവരെ 46 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഞ്ച് ഗോളും താരം ഐ എസ് എല്ല നേടിയിട്ടുണ്ട്.