പൂനെ സിറ്റി അവസാനിച്ചു, പകരം ഇനി ഐ എസ് എല്ലിൽ പുതിയ ഹൈദരബാദ് ക്ലബ്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പൂനെ സിറ്റി എഫ് സി പിരിച്ചുവിടും എന്ന് ഉറപ്പായി. പൂനെ സിറ്റി എന്ന ക്ലബ് ഇനി ഉണ്ടാകില്ല എന്ന് തീരുമാനമായിരിക്കുകയാണ്. നേരത്തെ പൂനെ സിറ്റിയെ പേരു മാറ്റി ഹൈദരബാദ് ക്ലബ് ആക്കും എന്നാണ് കരുതിയത് എങ്കിൽ അതല്ല സംഭവിക്കാൻ പോകുന്നത്. പൂനെ സിറ്റി പിരിച്ച് വിടാൻ ആണ് ക്ലബ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ക്ലബ് അടച്ചു പൂട്ടുന്നത്.

പകരം ഹൈദരബാദിൽ നിന്ന് പുതിയ ഒരു ക്ലബിനെ ഐ എസ് എല്ലിലേക്ക് എടുക്കുകയാണ് ഐ എസ് എൽ. മുൻ കേരള ബ്ലാസ്റ്റേഴ്സ് ഉടമ വരുൺ ത്രിപുരനേനി ഉടമയായ പുതിയ ക്ലബ് പൂനെ സിറ്റിക്ക് പകരം എത്തുമ്പോൾ പൂനെയിലെ മുൻ താരങ്ങളെയോ ക്ലബ് ഒഫീഷ്യൽസിനെയോ ഉൾപ്പെടുത്തുകയില്ല. ലോഗോ, പേര് എന്നിവയൊക്കെ തീർത്തും പുതിയതായിരിക്കും. ഒപ്പം പൂനെ സിറ്റിക്ക് ലഭിച്ച ട്രാൻസ്ഫർ വിലക്കും ഹൈദരബാദ് ക്ലബിനെ ബാധിക്കില്ല.

തെലുഗു വ്യവസായി ആയ‌ വിജയ് മധൂരിയും വരുണിനൊപ്പം ക്ലബിന്റെ ഉടമയായി ഉണ്ട്. ഹൈദാരബാദിലെ ഗചബൗളി സ്റ്റേഡിയം ആകും പുതിയ ക്ലബിന്റെ ഹോം ഗ്രൗണ്ട്. ടീമിന്റെ പേരും ലോഗോയും ഉടൻ തന്നെ പ്രഖ്യാപിക്കും.