ആഷസ് ഹീറോക്ക് ജീവിത കാലം മുഴുവൻ കണ്ണട ഫ്രീയായി നൽകാൻ സ്പോൺസർ

ബെൻ സ്റ്റോക്സിനൊപ്പം ഇംഗ്ലണ്ടിന്റെ ആഷസ് ഹീറോയായ ജാക്ക് ലീച്ചിന് ജീവിത കാലം മുഴുവൻ കണ്ണട സൗജന്യമായി നൽകാൻ തീരുമാനിച്ച് ആഷസ് സ്പോൺസറായ സ്പെക്സേവേഴ്സ്. ഇംഗ്ലണ്ടിന്റെ വിജയ ശിൽപ്പിയായ ബെൻ സ്റ്റോക്സ് സ്പെക്സേവേഴ്സിന് അയച്ച ട്വീറ്റ് കണ്ടാണ് സ്‌പോൺസർമാർ ലീച്ചിന് ജീവിത കാലം മുഴുവൻ കണ്ണട സൗജന്യമായി നൽകാൻ തീരുമാനിച്ചത്. ലീച് ബൗൾ നേരിടാൻ ഒരുങ്ങുന്ന സമയത്തെല്ലാം തന്റെ കണ്ണട തുടക്കുന്നത് കാണാമായിരുന്നു.

മത്സരത്തിൽ വെറും ഒരു റൺ മാത്രമാണ് ലീച് എടുത്തെങ്കിലും അവസാന വിക്കറ്റിൽ ബെൻ സ്റ്റോക്‌സുമായി ചേർന്ന് 76 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്താൻ ലീച്ചിന് ആയിരുന്നു. 17 പന്തുകൾ നേരിട്ട ലീച് മത്സരത്തെ സമനിലയിലാക്കിയ ഒരു റൺസ് മാത്രമാണ് നേടിയത്. 359 റൺസ് വിജയ ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി 286 റൺസിന്‌ 9 വിക്കറ്റ് നഷ്ട്ടപെട്ട നിലയിലാണ് ലീച് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.