മിന്നുന്ന ഫോമിൽ ഉള്ളവർ ഇന്ന് നേർക്കുനേർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഇന്ന് മികച്ച ഫോമിൽ ഉള്ള രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടമാണ്.ബെംഗളൂരു എഫ് സിയും മുംബൈ സിറ്റിയുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. അവസാന ആറു മത്സരങ്ങളിൽ അപരാജിതർ ആണ് മുംബൈ സിറ്റി. ഈ ആറു മത്സരങ്ങളിൽ അഞ്ചു തവണ മുംബൈ സിറ്റി ക്ലീൻഷീറ്റും സ്വന്തമാക്കിയിരുന്നു. ബെംഗളൂരുവിനെ ഇന്ന് തോൽപ്പിക്കുകയാണെങ്കിൽ മുംബൈ സിറ്റിക്ക് പോയന്റിൽ ബെംഗളൂരുവിനൊപ്പം എത്താം.

മുംബൈ സിറ്റി 6 മത്സരങ്ങളിൽ ആണെങ്കിൽ സീസണിലെ പരാജയം അറിയാത്ത ടീമാണ് ബെംഗളൂരു എഫ് സി. ഡിഫൻസും അറ്റാകും ഒരേ പോലെ ഫോമിൽ കളിക്കുന്നതാണ് ബെംഗളൂരു എഫ് സിയുടെ ശക്തി. മികുവിന് പരിക്കേറ്റിറ്റ് വരെ അവർക്ക് ഗോളിനായി ബുദ്ധിമുട്ടേണ്ടി വന്നില്ല. അവസാന മത്സരത്തിൽ ഗോൾ ആവശ്യമായി വന്നപ്പോൾ ഭൂട്ടാൻ താരം ചെഞ്ചൊ ആയിരുന്നു ബെംഗളൂരുവിന്റെ രക്ഷകനായത്.

ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.