പരിശീലകനില്ലാത്ത പൂനെ ഇന്ന് എഫ് സി ഗോവക്ക് എതിരെ

ഇന്ന് ഐ എസ് എല്ലിലെ പോരാട്ടത്തിൽ എഫ് സി ഗോവ പൂനെയെ നേരിടും. ഐ എസ് എൽ പോയന്റ് ടേബിളിൽ ഏറ്റവും താഴെ ഉള്ള പൂനെ സിറ്റി പരിശീലകനില്ലാതെ ആണ് ഗോവയിൽ എത്തിയിട്ടുള്ളത്. മോശം പ്രകടനങ്ങൾ കാരണം പൂനെ സിറ്റി തങ്ങളുടെ പരിശീലകൻ മിഗ്വേൽ ഏഞ്ചലിനെ പുറത്താക്കിയിരുന്നു. ഇപ്പോൾ താൽക്കാലിക പരിശീലകൻ പ്രദ്ധ്യും റെഡ്ഡി ആണ് പൂനെയുടെ താൽക്കാലിക ചുമതലയിൽ ഉള്ളത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു സമനില മാത്രമാണ് പൂനെ സിറ്റിയുടെ സമ്പാദ്യം. അവസാന മത്സരത്തിൽ ബെംഗളൂരുവിനോടെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു. മറുവശത്ത് എഫ് സൊ ഗോവ മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ഗോവയിൽ വെച്ച് മുംബൈ സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഗോവ തോൽപ്പിച്ചിരുന്നു. അറ്റാക്കിംഗ് മാത്രം ടാക്ടിക്സായി ഇറങ്ങുന്ന ഗോവ ഈ സീസണിൽ പല ഗോൾ സ്കോറിംഗ് റെക്കോർഡുകളും തകർത്തേക്കാം.

ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.