യുവ ബൗളർ പ്രശാന്ത് സോളങ്കിക്ക് ആയി 1.20 കോടി ചിലവഴിച്ച് സി എസ് കെ

Newsroom

Img 20220213 172122
Download the Fanport app now!
Appstore Badge
Google Play Badge 1

യുവ ബൗളർ പ്രശാന്ത് സോളങ്കിയെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. 1.20 കോടിക്കാണ് താരത്തെ സി എസ് കെ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസുമാണ് താരത്തിനായി പോരാടിയത്. 20 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില.

2020-21 വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്ക് വേണ്ടി 2021 ഫെബ്രുവരി 25-ന് അദ്ദേഹം ലിസ്റ്റ് എയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ആ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. .കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് വേണ്ടി അദ്ദേഹം തന്റെ ട്വന്റി 20 അരങ്ങേറ്റവും നടത്തി.